ന്യൂഡല്‍ഹി: കൈക്കൂലി ആരോപണക്കേസില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മേജര്‍ ജനറല്‍ അശോക് കുമാര്‍, മേജര്‍ ജനറല്‍ എസ്.എസ് ലാമ്പ എന്നിവര്‍ക്കെതിരെയുള്ള ആരോപണക്കേസാണ് സിബിഐ അന്വേഷിക്കുക.
ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഉന്നത സൈനികര്‍ക്കെതിരെ ഇതാദ്യമായാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി തവണ പരാതി ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.