ഉമ്മൻ ചാണ്ടിക്കെതിരെ സോഷ്യൽ മീഡിയ: മലയാളികൾ തലയിൽ മുണ്ടിടുന്ന ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കുന്നു

Published by
Janam Web Desk

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു . തലയിൽ മുണ്ടിട്ട് മുഖം മറച്ച ചിത്രം പ്രൊഫൈൽ പിക്ചറാക്കിയാണ് മലയാളികളുടെ സോഷ്യൽ മീഡിയ പ്രതിഷേധം .

ബിജെപി അനുകൂലികൾ തുടങ്ങി വച്ച പ്രതിഷേധം ഇപ്പോൾ വൈറലാവുകയാണ് .

ഞാനെന്റെ പ്രൊഫൈൽ പിക്ചർ മാറ്റി. ഒരു ശരാശരി മലയാളി ഈ ഒരു മാനസികാവസ്ഥയിലാണിന്ന്. എത്രകാലം നമ്മളിങ്ങനെ നാണം കെട്ട് !!! അവർക്കെന്ത് വന്നാലും നാണക്കേടില്ല – പക്ഷേ നമുക്കുണ്ട്.

എന്ന അടിക്കുറിപ്പോടെയാണ് തലയിൽ മുണ്ടിട്ട് മുഖം മറയ്‌ക്കുന്നതും മുഖം കൈകൊണ്ട് പൊത്തുന്നതുമായ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കുന്നത് .

മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് കോടതി ആവശ്യപ്പെട്ടതോടെയാണ് #KeralaCMMustGO എന്ന ടാഗോടെ പ്രതിഷേധം ആരംഭിച്ചത് .

Share
Leave a Comment