ജയ്സാല്‍മീര്‍: രാജസ്ഥാനില്‍ പരിശീലനത്തിനിടെ മോട്ടോര്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും രാജസ്ഥാന് സ്വദേശികളാണ്.
രാജസ്ഥാനിലെ പൊക്രാനില്‍ കിഷന്‍ഗഡ് റേഞ്ചിലെ പരിശീലന കേന്ദ്രത്തിലാണ് അപകടമുണ്ടായത്. 81 മോര്ട്ടോറുകള് ഉപയോഗിച്ച് ബിഎസ്എഫ് ജവാന്മാര്
പരിശീലനം നടത്തുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി രവി ഗാന്ധി പറഞ്ഞു. മോട്ടോറിന് സമീപമായി നിന്ന ജവാന്മാരുടെ ശരീരത്തിലാണ് ചീളുകള്‍ തുളച്ചുകയറിയത്.