കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് അലോസരത്തിന്റെ ദിനങ്ങളാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ സമരം നടത്തുമെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി തുടര്‍ന്ന് സ്വസ്ഥമായി നാട്ടില്‍ ഇറങ്ങി നടക്കാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്നും പിണറായി പറഞ്ഞു. നിയമസഭയിലെ പ്രതിഷേധം എല്‍ഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു. കെ.സി ജോസഫ് തന്റെ നിലവിട്ട് ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ വന്നതാണ് ജഡ്ജിക്കെതിരായ പ്രസ്താവനയില്‍ കണ്ടത്.
നിയമത്തിന് അതീതരാണെന്നാണ് കോണ്‍ഗ്രസുകാരുടെ വിചാരം. വ്യവസായം ചെയ്യാന്‍ വന്ന ഒരു സ്ത്രീയുടെ പണവും മാനവും കവരുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ജീര്‍ണതയുടെ തെളിവാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.