തിരുവനന്തപുരം: നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചത്. നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
രാവിലെ ഒമ്പതിന് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇതേതുടര്‍ന്ന് സഭയില്‍ ബഹളം വെക്കാതിരിക്കണമെന്നും അല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി സഭയ്‌ക്ക് മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു. ഗണേഷ് കുമാര്‍ എം എല്‍ എയും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഒന്നും അതിരുവിടരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തേ നയപ്രഖ്യാപനത്തിന് എത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.