അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് നാവികസേന പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 11 പാക് മത്സ്യബന്ധന തൊഴിലാളികളേയും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ജാക്വ തീരത്താണ് പാക് ബോട്ട് അതിര്‍ത്തി ലംഘിച്ച് എത്തിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് അഞ്ചു നോട്ടിക്കല്‍ മൈല്‍ ദൂരം ബോട്ട് കടന്നുകയറിയിരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തു വരികയാണ്.