India

ചിത്രം ഫോട്ടോഷോപ്പ് ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പിഐബിയോട് വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ചെന്നൈയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പി.ഐ.ബിയോട് വിശദീകരണം ആവശ്യപ്പെട്ടു. മേലില്‍ ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമത്വം കാണിക്കുന്നത് ആവര്‍ത്തിക്കരുതെന്നും ഒറിജിനല്‍ ചിത്രങ്ങള്‍ മാത്രം വാര്‍ത്തകള്‍ക്കായി ഉപയോഗിക്കണമെന്നും ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററിലൂടെ നിരീക്ഷിക്കുന്ന ഫോട്ടോയാണ് പി.ഐ.ബി ഫോട്ടോഷോപ്പിലൂടെ മാറ്റി പ്രചരിപ്പിച്ചത്. ഇതില്‍ വിവാദങ്ങള്‍ തലപ്പൊക്കിയതോടെ ചിത്രം അത്തരത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പി.ഐ.ബി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close