മുംബൈ: മേക്ക് ഇന്‍ ഇന്ത്യ വീക്ക് സാംസ്കാരിക പരിപാടിക്കിടെ വന്‍ തീപിടുത്തം. സ്റ്റേജില്‍ പരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വേദിക്കടിയില്‍ നിന്നും തീജ്വാലകള്‍ ഉയര്‍ന്നത്. കടലിനോട് ചേര്‍ന്നുള്ള തുറന്ന വേദി ആയിരുന്നതിനാല്‍ കാറ്റിനെ തുടര്‍ന്ന് വളരെ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. വേദി പൂര്‍ണമായും കത്തിനശിച്ചു. ആളുകളെ വേഗം ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവര്‍ണര്‍ സി.വി റാവു, സംസ്ഥാന മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്, ഹേമമാലിനി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 25,000 ല്‍ അധികം ആളുകള്‍ പരിപാടി കാണാനെത്തിയിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇന്ത്യ വീക്ക് എന്ന സാംസ്കാരിക പരിപാടി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.
WATCH: Moment when fire erupted on stage at #MakeInIndia event in Mumbai.https://t.co/zJ9IaLnvVC
— ANI (@ANI_news) February 14, 2016
Hon'ble PM @narendramodi just spoke to me over the phone about the unfortunate incident and extended all support from GoI.
— Devendra Fadnavis (@Dev_Fadnavis) February 14, 2016