ന്യൂഡൽഹി : ജെ എൻ യു രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുന്നതിനിടെ സംഘർഷം .കന്നയ്യ കുമാറിനെ മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട് .
സംഘർഷം കനത്തതോടെ കോടതി നടപടികൾ നിർത്തി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു . എല്ലാവരേയും കോടതി പരിസരങ്ങളിൽ നിന്ന് ഒഴിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് . സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അഞ്ചംഗ അഭിഭാഷക സംഘത്തെ സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട് .
#WATCH Kanhaiya reaching Patiala House Court (Delhi) #JNURowhttps://t.co/l14gSiyPTS
— ANI (@ANI_news) February 17, 2016