ശിവരാത്രി ആഘോഷത്തിരക്കില്‍ ക്ഷേത്രങ്ങള്‍

Published by
Janam Web Desk

കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്. ആലുവ ശിവക്ഷേത്രത്തിലും ചെങ്ങന്നൂര്‍ ശിവപാര്‍വ്വതി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവര്‍ ക്ഷേത്രം, തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ശിവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷത്രം, ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ചരിത്രപ്രസിദ്ധമായ ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. രാത്രിയോടെ പെരിയാര്‍ തീരത്തെ ശിവ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ശിവരാത്രി വിളക്കിന് ശേഷമാണ് പിതൃമോക്ഷത്തിനായിഉള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.

തിരക്ക് മുന്‍നിര്‍ത്തി പുഴക്കരയില്‍ 258 ബലിത്തറകള്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആലുവ റൂറല്‍ എസ്പി യുടെ നേതൃത്തില്‍ 1500 ഓളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മണപ്പുറത്തേക്ക് എത്താന്‍ പുതിയ പാലം നിര്‍മിച്ചത് ഭക്തര്‍ക്ക് ഏറെ സഹായകമാകുന്നുണ്ട്.

എല്ലാ ശിവക്ഷേത്രങ്ങളിലു പ്രത്യേക പൂജകളാണ് ശിവരാത്രിയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. രുദ്രാഭിഷേകം, ശിവപുരാണ പാരായണം , കൂവളാര്‍ച്ചന എന്നിവയ്‌ക്കു പുറമേ രാത്രിയില്‍ മാഹാശിവരാത്രി പൂജയും നടക്കും.

Share
Leave a Comment