യുഎഇയിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ ഓൺലൈൻ പഠനം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുഎഇയിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ ഓൺലൈൻ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്‌ച്ച രാവിലെ വരെ പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ നാളെയും മറ്റന്നാളും പഠനം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.

ദുബായ് മെട്രോ രണ്ട് ദിവസം പ്രവർത്തനസമയം അഞ്ച് മണിക്കൂർ നീട്ടി പുലർച്ചെ അഞ്ചുവരെയാക്കി. വിമാനയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്വീകരിക്കാനും അവസരം ഉണ്ട്.

പടിഞ്ഞാറൻ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന മഴ നാളെ രാജ്യം മുഴുവൻ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പലയിടങ്ങളിലും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നു. കൂടാതെ ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റിൽ കാഴ്ചപരിധി കുറയുമെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും പൊലീസ്
മുന്നറിയിപ്പ് നൽകുന്നു.

ഷാർജയിൽ പാർക്കുകൾ അടച്ചിടും. എമിരേറ്റിൽ നാളെയും മറ്റന്നാളും നടക്കേണ്ട എല്ലാ കായിക പരിപാടികളും പിൻവലിച്ചതായി ഷാർജ സ്‌പോർട്‌സ് കൗൺസിലും അറിയിച്ചു.

കഴിഞ്ഞ മാസം പെയ്തതുപോലെ അതിശക്ത മഴ ഇത്തവണ ഉണ്ടാകില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദേശിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ നൽകുന്ന സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags: UAEദുബായ്UAE Rain alertഷാർജമഴ മുന്നറിയിപ്പ്
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies