ന്യൂഡല്‍ഹി: ഭരണഘടനയില്‍ പറയാത്തതിനാല്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കില്ലെന്ന അസാദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാജ്യസഭാംഗം ജാവേദ് അക്തര്‍. രാജ്യസഭയില്‍ നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ജാവേദ് അക്തര്‍ ഒവൈസിക്ക് മറുപടി നല്‍കിയത്. ഭരണഘടന പറഞ്ഞിട്ടാണോ ഒവൈസി ഷേര്‍വാണിയും തൊപ്പിയും ധരിക്കുന്നതെന്ന് ജാവേദ് അക്തര്‍ ചോദിച്ചു.
ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തന്റെ കര്ത്തവ്യമാണോയെന്ന കാര്യം തന്നെ അലട്ടുന്നില്ലെന്നും എന്നാല്‍ ്അത് വിളിക്കുന്നത് തന്റെ അവകാശമാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ തൂക്കിലേറ്റപ്പെടുന്ന രാജ്യമായി ഇന്ത്യ മാറണോ അതോ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണോ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
മതേതരത്വം ഇല്ലാതെ ജനാധിപത്യം പുലരില്ല. എന്നാല്‍ മതേതരത്വം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ സംരക്ഷിക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങളില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയും സംവാദവും കാണാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും എന്നാല്‍ അടിക്കടി സഭ പിരിയേണ്ടി വന്നതിനാല്‍ കൂടുതല്‍ നേതാക്കള്‍ സംസാരിക്കുന്നത് കേള്‍ക്കണമെന്ന തന്റെ ആഗ്രഹം നടന്നില്ലെന്നും ജാവേദ് അക്തര്‍ പറഞ്ഞു.