ലോസ് ആഞ്ചല്‍സ്: എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റെവനന്റിലെ അഭിനയത്തിന് മികച്ച നടനായി ലിയോ ഡി കാപ്രിയോയെ തെരഞ്ഞെടുത്തു. റൂം എന്ന ചിത്രത്തിലെ അഭിനയത്തിനു ബ്രെയ് ലാര്‍സന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി റെവനന്റും, മികച്ച സവിധായകനായി അലെജാന്‍ഡ്രോ ഗൊന്‍സാലോ ഇനാരിറ്റവിനേയും (റെവനന്റ്) തെരഞ്ഞെടുത്തു.
ആരോണ്‍ സോര്കിന്(ചിത്രം: സ്റ്റീവ് ജോബ്സ്)മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് കിട്ടി. ദി ക്രീഡിലെ അഭിനയത്തിന് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ മികച്ച സഹനടനായും മികച്ച സഹനടിയായി കേറ്റ് വിന്സ്ലെറ്റും(ചിത്രം: സ്റ്റീവ് ജോബ്സ്) തെരഞ്ഞെടുക്കപ്പെട്ടു.
സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി) ആണ് മികച്ച വിദേശ ചിത്രം. ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം റൈറ്റിംഗ്സ് ഓണ്‍ ദ വാള് (ചിത്രം: സ്പെക്ടര്) നേടി. എന്യോ മോറികോണ് (ചിത്രം: ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച സംഗീതത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. ഇന്‍ഡൈഡ് ഔട്ട് മികച്ച അനിമേഷന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
കോമഡി വിഭാഗത്തില്‍ ദ മാര്‍ഷിയന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തില്‍ മികച്ച നടനായി മാറ്റ് ഡമോണും(ചിത്രം: ദ മാര്‍ഷിയന്‍) മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സും(ചിത്രം: ദ ജോയി) തെരഞ്ഞെടുക്കപ്പെട്ടു.
..