നന്ദി പറയാൻ വാക്കുകളില്ല, നിങ്ങളുടെ സ്നേഹ​വും പിന്തുണയും എന്നെ പ്രചോദിപ്പിക്കുന്നു; ദുബായ് 24H റേസിം​ഗിലെ വിജയത്തിൽ സന്തോഷം പങ്കുവച്ച് അജിത്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നന്ദി പറയാൻ വാക്കുകളില്ല, നിങ്ങളുടെ സ്നേഹ​വും പിന്തുണയും എന്നെ പ്രചോദിപ്പിക്കുന്നു; ദുബായ് 24H റേസിം​ഗിലെ വിജയത്തിൽ സന്തോഷം പങ്കുവച്ച് അജിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 06:44 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ നടന്ന 24H എൻ‍ഡ്യൂറൻസ് റേസിം​ഗിൽ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയതിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറ‍ഞ്ഞ് നടൻ അജിത്. താരത്തിന്റെ മാനേജരാണ് എക്സിലൂടെ അജിതിന്റെ നന്ദി പ്രസ്താവന പങ്കുവച്ചത്. ദുബായ് റേസിം​ഗ് മത്സരത്തിലും അതിന് ശേഷം നൽകിയ പ്രോത്സാഹനത്തിനും കുടുംബാം​ഗങ്ങൾക്കും ആരാധകർക്കും സഹപ്രവർത്തകർക്കും മാദ്ധ്യമങ്ങൾക്കും രാഷ്‌ട്രീയ നേതാക്കൾക്കും നന്ദി അറിയിക്കുന്നതായി അജിത് കുറിപ്പിൽ പറയുന്നു.

“എന്നെ പിന്തുണച്ചവരോടും ആശംസകൾ അറിയിച്ചവരോടും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. നിങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ ശക്തി. എനിക്ക് മുന്നിലെ പരിമിതികൾ മറികടക്കാനും വെല്ലുവിളികൾ തരണം ചെയ്യാനും മോട്ടോർ സ്പോർട്സിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനുമൊക്കെ ഇത് എന്നെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്”- അജിത് കുറിച്ചു.

Here’s The Official Thanks Note From #AjithKumar Sir To His Fans / Supporters For The Unwavering Love And Support !! ❤️#AjithKumarRacing pic.twitter.com/MXHhpaLAtj

— AJITHKUMAR FANS CLUB (@ThalaAjith_FC) January 14, 2025

ജനുവരി 10 മുതൽ 12 വരെയാണ് ദുബായ് 24H റേസിം​ഗ് നടന്നത്. ട്രാക്കിലെ തീപാറുന്ന പോരാട്ടത്തിൽ മൂന്നാം സ്ഥാനമാണ് അജിതിന്റെ റേസിം​ഗ് ടീം നേടിയത്. 911 കാറ്റ​ഗറിയിലായിരുന്നു ഈ ഉജ്ജ്വലനേട്ടം. ജിടി-4 വിഭാ​ഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് ട്രോഫിയും താരം സ്വന്തമാക്കിയിരുന്നു. അജിതിന്റെ വിജയത്തിന് പിന്നാലെ സിനിമ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ ആശംസകൾ അറിയിച്ചു.

റേസിം​ഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപെട്ടിരുന്നു. ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം. അതിവേ​ഗത്തിലെത്തിയ കാർ ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. അജിതിന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അജിതിന്റെ ഭാര്യ ശാലിനിയ്‌ക്കും മക്കൾക്കുമൊപ്പം നടൻ മാധവനും മത്സരം കാണാൻ എത്തിയിരുന്നു. ട്രാക്കിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ച തല അജിതിന്റെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags: AJITH KUMARencouragementDubai race
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies