നിരക്ക് കുറച്ച് റിസർവ്വ് ബാങ്കിന്റെ വായ്പ നയം

Published by
Janam Web Desk

ന്യൂഡൽഹി :  നിരക്ക് കുറച്ച് റിസവ് ബാങ്കിന്‍റെ പുതിയ വായ്പാ നയം. റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചു. ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകൾ കുറയാൻ നിരക്ക് കുറച്ചത് ഇടയാക്കും.റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയായ റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചുകൊണ്ടാണ് 2016-17 സാമ്പത്തിക വർഷത്തെ ആദ്യ വായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നിരക്ക് നിലവിലെ 6.75 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാകും. ഇതോടെ റിപ്പോ റേറ്‍റ് അഞ്ച് വർഷത്തെ താഴ്ന്ന നിലയിലെത്തി. ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന പണത്തിന്‍റെ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് കാൽശതമാനം വർദ്ധിപ്പിച്ചു. നിരക്ക് നിലവിലെ 5.75 ശതമാനത്തിൽ നിന്നും 6 ശതമാനമായി ഉയർത്തി.

കരുതൽ ധനാനുപാതനിരക്കിൽ മാറ്‍റമില്ല. നിരക്ക് 4 ശതമാനത്തിൽ തുടരും. റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന ദൈനം ദിന വയ്പയായ MSF ലും വർദ്ധനവുണ്ട്. 7.6 ശതമാനമാണ് RBI പ്രതീക്ഷിക്കുന്ന രാജ്യത്തെ മൊത്തം ആഭ്യന്തര വളർച്ചാനിരക്ക്.രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികളാണ് റിസർവ് ബാങ്കിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് വായ്പാ നയം പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ രഘുറാം രാജൻ പറഞ്ഞു.

റിസർവ് ബാങ്ക് നിയമത്തിൽ മാറ്‍റം വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.റിസർവ് ബാങ്ക് നിരക്ക് കുറച്ച സാഹചര്യത്തിൽ പലിശ നിരക്കുകൾ കുറയ്കകാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതമാകും. ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാന് ഇത് ഇടയാക്കും.

Share
Leave a Comment