മേയ്‌ക്ക് ഇൻ ഇന്ത്യ സൂപ്പർ ഹിറ്റ് 2.05 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

Published by
Janam Web Desk

ന്യൂഡൽഹി: ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി വൻ വിജയമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പദ്ധതി പ്രഘ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്നത്. ഇതോടെ 2015 സാമ്പത്തിക വർഷത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയ രാജ്യമായി ഭാരതം മാറി. മേയ്‌ക്ക് ഇൻ ഇന്ത്യ വഴി, വിദേശനിക്ഷേപസമാഹരണത്തിലും ഭാരതം ചൈനയെയും പിൻതളളി   ഒന്നാമതെത്തിയതായി ഫിനാൻഷ്യൽ ടൈംസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതു വരെ 6300 കോടി ഡോളറാണ് ലോക രാഷ്‌ട്രങ്ങൾ ഭാരതത്തിൽ നിക്ഷേപിച്ചിട്ടുളളത്. ചൈനയിൽ 5660 കോടി ഡോളറും, അമേരിക്കയിൽ 5960 കോടി ഡോളറുമാണ് നിക്ഷേപിക്കപ്പെട്ടിട്ടുളളത്. 697 പുതിയ പദ്ധതികളിലൂടെ പാരമ്പര്യേതര ഊർജ്ജം, ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയ മേഖലകളിലാണ് ഭാരതം ഒന്നാമതെത്തിയത്.

ഭാരതത്തിൽ ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുണ്ടായ സംസ്ഥാനം ഗുജറാത്താണ് (12.4 ദശലക്ഷം ഡോളർ), രണ്ടാം സ്ഥാനത്ത് 8.3 ദശലക്ഷം ഡോളറുമായി മഹാരാഷ്ടയാണുളളത്.

Share
Leave a Comment