കൊല്ലത്തെ ബിജെപി പ്രസിഡന്റിന്റെ വാഹനത്തിന് സി.പി.എം തീ വച്ചു

Published by
Janam Web Desk

കുണ്ടറ: കൊല്ലം കുണ്ടറയിൽ ബി.ജെ.പി പെരിനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. വിനോദിന്റെ കാർ സി.പി.എം പ്രവർത്തകർ തീയിട്ടു നശിപ്പിച്ചു. വെളുപ്പിനെ, ഇരുട്ടിന്റെ മറവിലായിരുന്നു ആക്രമണം.

ഇന്ന് കൊല്ലത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനായെത്തുന്ന കേന്ദ്രമന്ത്രി ആനന്ദ് കുമാറിന് അകമ്പടി പോകാനായി ഒരുക്കിയിട്ടിരുന്ന കാറിനാണ് തീ വച്ചത്. പാർട്ടിപ്രചാരണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു.

വെളുപ്പിനെ രണ്ടു മണോയോടു കൂടി കാർ പോർച്ചിനു സമീപത്തു നിന്നും ഉയർന്ന ചൂടനുഭവപ്പെട്ടതോടെ ഉണർന്നു നോക്കിയ വിനോദിന്റെ അച്ഛനാണ് വാഹനം കത്തുന്നത് കണ്ടത്. അതേത്തുടർന്ന് വെളിയിലിറങ്ങിയെങ്കിലും കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണ്ണമായും തീ വ്യാപിച്ചിരുന്നു.

പ്രദേശത്ത് ബി.ജെ.പി പ്രവർത്തകർക്കു നേരേ സി.പി.എം ആക്രമണം നിത്യസംഭവമാവുകയാണ്. ഈയിടെ ഒരു ബി.ജെ.പി പ്രവർത്തകന്റെ ഓട്ടോയ്‌ക്കും സി.പി.എം ഗുണ്ടകൾ തീയിട്ടിരുന്നു.

കാറിന്റെ മുൻ വീലുകളിൽ പെട്രോളൊഴിച്ചാവാം അക്രമികൾ തീയിട്ടതെന്ന് സംശയിക്കുന്നു. പെട്രോൾ കൊണ്ടുവന്നു എന്നു കരുതുന്ന കുപ്പിയും സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.

കുണ്ടറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ സംസ്ഥാന നേതാക്കൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വിനോദ് കുമാർ വീട്ടിലുണ്ടായിരുന്നു.

Share
Leave a Comment