ന്യൂഡൽഹി : 24 അവശ്യമരുന്നുകളുടെ വില 30 ശതമാനം കണ്ട് കുറയ്‌ക്കാൻ ദേശീയ ഔഷധ വിലനിയന്ത്രണ സമിതി തീരുമാനിച്ചു. മെയ് 18 നാണ് 24 മരുന്നുകൾക്ക് വിലകുറച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് 10 ന് 41 മരുന്നുകളുടെ വിലയും കുറച്ചിരുന്നു.
കണ്ണ്, ചെവി , തൊണ്ട എന്നിവയ്‌ക്ക് വരുന്ന അണുബാധയ്‌ക്കുള്ള ആന്റിബയോട്ടിക്കുകൾ , അൾസറിനുള്ള മരുന്നുകൾ തുടങ്ങിയ വില കുറച്ചവയിൽ ഉൾപ്പെടും. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ മരുന്നു വില ഏകീകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം