കൊച്ചി: വാണിജ്യവത്കരണത്തിന് കീഴ്‌പ്പെട്ട മാദ്ധ്യമരംഗം ഇന്ന് ബൗദ്ധിക അര്‍ബുദത്തിന്റെ പിടിയിലാണെന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. സ്വാതന്ത്ര്യ സമരകാലത്ത് സേവനമായിരുന്നു മാദ്ധ്യമ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോഴത് കച്ചവടം മാത്രമായി. നല്ലതിനെ ഒഴിവാക്കി ദുഷ്ചിന്തകളെ സമൂഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുന്നു.
നാരദ ജയന്തി മാദ്ധ്യമപ്രവര്‍ത്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വസംവാദ കേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക ലീലാമേനോനെ ആദരിച്ചു. ദത്തോപന്ത് ഠേംഗിഡിജി രചിച്ച ‘ഡോ.അംബേദ്കര്‍ സാമൂഹ്യ വിപ്ലവയാത്ര’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയും ചടങ്ങില്‍ പ്രകാശനം ചെയ്തു.