ഫലൂജ: ഇറാഖി നഗരമായ ഫലൂജയിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം തുടരുന്നു. ആക്രമണത്തിൽ ഐ.എസ് കമാന്‍റർ ഉൾപ്പെടെ 70 ഭീകരരർ കൊല്ലപ്പെട്ടു.
ഇറാഖി സേനയുടെ സഹായത്തോടെയാണ് ഫലൂജയിൽ അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയത്. ഏറെനാളായി ഐ.എസിന്‍റെ അധീനതിയിലുളള ഫലൂജ നഗരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. വ്യോമാക്രമണത്തിൽ ഐ.എസ് കമാന്‍റർ മാഷർ എൽ ബിലാവി ഉൾപ്പെടെ 70 ഭീകരർ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സേന അറിയിച്ചു. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഫലൂജയിൽ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന പോരാട്ടത്തിൽ 20ഓളം വ്യോമാക്രണമാണ് അമേരിക്ക നടത്തിയത്. പോരാട്ടം തുടരുന്നതിനാൽ സർക്കാർ സേനയുടെ സഹായത്തോടെ നഗരത്തിൽനിന്നും നൂറിലധികം കുടുംബങ്ങളെ രക്ഷിച്ചതായി ഐക്യരാഷ്‍ട്രസഭ വ്യക്തമാക്കി. 50,000 ഓളം പേർ ഇവിടെ അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുളള സുരക്ഷാ നടപടികളും ആരംഭിച്ചതായി യു.എന്‍ അറിയിച്ചു. 2014ലാണ് ഫലൂജ നഗരം ഐ.എസ് പിടിച്ചടക്കിയത്.