ദുബായിൽ ജൂലൈ 3 മുതൽ 8 വരെ പാർക്കിങ്ങുകൾ സൗജന്യം

Published by
Janam Web Desk

ഈദുൽ ഫിത്തർ ആഘോഷം കണക്കിലെടുത്ത് ദുബായിലെ മുഴുവന്‍ പെയ്ഡ് പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് RTA അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളായ ജൂലൈ 3 മുതൽ 8 വരെ ആയിരിക്കും പാർക്കിംഗ് സൗജന്യമായിരിക്കുക.

എന്നാൽ, ബഹുനില കെട്ടിട പാർക്കിങ്ങുകൾക്കും, ഫിഷ് മാർക്കറ്റ് പാർക്കിങ്ങിനും ഈ ഇളവ് ബാധകമല്ല. ഷാർജയിലും പെരുന്നാൾ ദിനങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

നിയമം തെറ്റിച്ചു വാഹനങ്ങൾ നിർത്തിയിട്ടാൽ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment