ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊളളുന്ന സൗരയൂഥം കണ്ടെത്തി

Published by
Janam Web Desk

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം കണ്ടെത്തിയെന്ന് നാസ. ട്രാപ്പിസ്റ്റ് -1 എന്നാണ് പുതിയ നക്ഷത്രത്തിന് നൽകിയ പേര്. ഗ്രഹങ്ങളിൽ ജലാശം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് വിദഗ്ധർ അറിയിച്ചു.

ശാസ്ത്ര ലോകത്തിൽ പുതിയൊരു അദ്ധ്യായം കുറിച്ചാണ് ഭൂമിക്ക് സമാനമായി ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഏഴു ഗ്രഹങ്ങൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ട്രാപ്പിസ്റ്റ് -1 എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞൻ നക്ഷത്രത്തെ കണ്ടെത്തിയതെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ അറിയിച്ചു.

ഏഴ് ഗ്രഹങ്ങളിലും പാറയുടെ സാന്നിദ്ധ്യം പ്രകടമാണെന്നും ജലാംശത്തിന്‍റെ സാദ്ധ്യത വളരെ കൂടുതലാണെന്നും ശാസത്രജ്ഞർ പറഞ്ഞു. ഭൂമിയിലേതിന് സമാനമായി ജീവിക്കാൻ അനുകൂല സാഹചര്യങ്ങൾ ഗ്രഹങ്ങളിൽ ഉണ്ട്. സൂര്യന്‍റെ പത്തിലൊന്ന് വലിപ്പവും പകുതിയോളം താപനിലയുമാണ് ട്രാപ്പിസ്റ്റ് 1ന് എന്നാണ് നിഗമനം.

സൗരയൂഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ശാസ്ത്രജ്ഞൻമാർ ഇന്നലെ അർദ്ധരാത്രിയോടെ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു.

Share
Leave a Comment