മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരെത്തും

Published by
Janam Web Desk

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി പ്രചാരണത്തിനിറങ്ങുകയാണ് എൻ.ഡി.എ. മുതിര്‍ന്ന നേതാക്കളുടെ അഭാവത്തില്‍ എൽ.ഡി.എഫും, വിഭാഗീയതയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിസ്സഹകരണവും യു.ഡി.എഫും പ്രതിസന്ധി നേരിടുമ്പോഴാണ് എൻ.ഡി.എ പ്രചാരണം ശക്തമാക്കുന്നത്.

വികസനം മാത്രം പ്രചാരണായുധമാക്കിയാണ് എൻ.ഡി.എ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. എൽ.ഡി.എഫിനേയും യു.ഡി.എഫിനെയും ഏറെ പിന്നിലാക്കി പ്രചാരണ രംഗത്ത് മുന്നേറുന്ന എൻ.ഡി.എ കേന്ദ്രമന്ത്രിമാരെക്കൂടി പ്രചാരണത്തിനായി രംഗത്തിറക്കുമെന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുക്താര്‍ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈന്‍, എം.ജെ അക്ബര്‍ എന്നിവരാണ് മലപ്പുറത്തെത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുകാണ് ലക്ഷ്യം.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രചാരണം ശക്തമാക്കുന്നതിനുമായി ഏപ്രില്‍ ഒന്നിന് മലപ്പുറത്ത് കോര്‍കമ്മറ്റി യോഗം നടത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ആറിരട്ടി വോട്ട് നേടുകയാണ് എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

Share
Leave a Comment