ലോകത്താകെ 10 കോടി : ദേശീയപതാകയിലുമുണ്ട് : എകെ – 47 ചെറിയ മീനല്ല

Published by
Janam Web Desk

അവ്തോമാറ്റ് കലാഷ്നിക്കോവ – 47 എന്ന എ കെ -47 തോക്ക് നിർമ്മിക്കുമ്പോൾ റഷ്യൻ ടാങ്ക് കമാൻഡറായ മിഖായേൽ കലാഷ്നിക്കോവ് ഒരിക്കലും കരുതിയിരുന്നില്ല ഇത് ലോകത്തിലെ ഏറ്റവും സൂപ്പർ ഹിറ്റ് റൈഫിളായി മാറുമെന്ന്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നിർമ്മിക്കപ്പെട്ട എ കെ – 47 ഇന്ന് 106 രാജ്യങ്ങളിലെ സൈന്യത്തിന്റെ പ്രധാന ആയുധമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ മേഖലയിൽ , ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആയുധമാണ് ഇത് . നിലവിൽ 10 കോടി എ കെ 47 തോക്കുകൾ ലോകമെങ്ങും ഉപയോഗിക്കുന്നുണ്ട്. വ്യോമാക്രമണത്തിലും ആർട്ടിലറി വെടിവെപ്പിലും കൂടി മരിച്ചതിലധികം ആളുകൾ എ കെ 47 നാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് . ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ വർഷം തോറും ഈ റൈഫിളിനാൽ കൊല്ലപ്പെടുന്നു.

വെള്ളത്തിൽ മുക്കിവച്ചാലും അനായാസം ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള ഭീകരനാണിവൻ. ഒരു മണിക്കൂറു കൊണ്ട് ഒരു കുട്ടിക്ക് പോലും അനായാസം ഇതിന്റെ പ്രവർത്തനം പഠിച്ചെടുക്കാം . അത്ര ലളിതമാണ് എ കെ 47 ന്റെ പ്രവർത്തനം.

അൽ ഖായ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ ഇഷ്ട തോക്ക് കൂടിയാണ് എ കെ 47. മാത്രമല്ല അഫ്ഗാനിൽ സോവിയറ്റ് സേനയ്‌ക്കെതിരെ ഉപയോഗിക്കാൻ ഒസാമയ്‌ക്കിത് നൽകിയത് യു എസ് ആണെന്നും പറയപ്പെടുന്നു .

രാജ്യങ്ങളുടെ ദേശീയ പതാകയിൽ പോലും ആലേഖനം ചെയ്യാൻ തക്ക അംഗീകാരം കിട്ടിയിട്ടുണ്ട് . മൊസാംബിക്കിന്റെ പതാകയിലാണ് എ കെ 47 ന്റെ ചിത്രമുള്ളത് . ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പതാകയിലുമുണ്ടിവൻ. ചുരുക്കത്തിൽ എ കെ -47 ഒരു ചെറിയ മീനല്ല എന്നർത്ഥം.

Share
Leave a Comment