വാചകമടിയല്ല സർ ജനാധിപത്യം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വാചകമടിയല്ല സർ ജനാധിപത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2017, 12:02 pm IST
FacebookTwitterWhatsAppTelegram

വായുജിത്


 

90 കളുടെ തുടക്കത്തിലാണ് . കൃഷ്ണമാചാരി ശ്രീകാന്തിനു ശേഷം ഒരു ഹാർഡ് ഹിറ്റർ ഇല്ലെന്ന പരാതി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നു . നാടൻ ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ വെട്ടാനിറങ്ങാൻ ആളില്ല .

അങ്ങനെയിരിക്കെയാണ് അതുൽ ബദാദെ എന്നൊരാൾ ആഭ്യന്തര ക്രിക്കറ്റിൽ കാടനടികളുടെ പേരിൽ അറിയപ്പെട്ടു തുടങ്ങിയത് . ഒട്ടും താമസിച്ചില്ല അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് കടന്നു വന്നു .

യു എ ഇക്കെതിരെ ഷാർജകപ്പിലായിരുന്നു അരങ്ങേറ്റം . ഏഴു റണ്ണേ എടുക്കാനായുള്ളൂ . പിന്നീട് നാലാം മത്സരത്തിലാണ് ബദാദെ ഹാർഡ് ഹിറ്റിംഗിന്റെ ചെറിയൊരു മുഖമെങ്കിലും തുറന്ന് കാട്ടിയത് . 44 റൺസ് . 45 പന്തിൽ . നാല് പടുകൂറ്റൻ സിക്സറുകൾ ഉണ്ടായിരുന്നു ആ 44 ൽ .

പിന്നീട് ഫരീദാബാദിൽ വെസ്റ്റിൻഡീസിനെതിരെ ഒരു 51 . കഴിഞ്ഞു എതിരാളികളെ ഞെട്ടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൊണ്ടുവന്ന വജ്രായുധത്തിന്റെ കരിയർ പിന്നീട് മൂന്നോ നാലോ കളികളോടെ അവസാനിച്ചു.

ഐഐടിക്കാരൻ അരവിന്ദ് കെജ്‌രിവാളും ഇന്ത്യൻ രാഷ്‌ട്രീയത്തിലേക്ക് ഇങ്ങനെയൊക്കെയാണ് കടന്നു വന്നത് . യുപിഎ ഭരണത്തിന്റെ അഴിമതിക്കെതിരെ ഉയർന്നു വന്ന അണ്ണാ ഹസാരെ പ്രക്ഷോഭത്തിന്റെ കൂടെയാണ് കെജ്‌രിവാളും വളർന്നത് .

ഇതുവരെ കാണാത്ത പ്രചാരണ തന്ത്രങ്ങളും പുതുമുഖ സ്ഥാനാർത്ഥികളുമൊക്കെയായി ഡൽഹി വോട്ടർമാരെ സമീപിച്ചു ഈ രാഷ്‌ട്രീയ അതുൽ ബദാദെ. ആദ്യ വട്ടം ഡൽഹിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മാറ്റിനിർത്തി അതുവരെ അഴിമതിയുടെ പേരിൽ എതിർത്തിരുന്ന കോൺഗ്രസിനൊപ്പം ഭരണത്തിലേറി.

ആം ആദ്മി പാർട്ടിയുടേയും കെ‌ജ്‌രിവാളിന്റെയും രാഷ്‌ട്രീയ സത്യസന്ധതയിൽ അപ്പോൾ തന്നെ നിഴൽ വീണിരുന്നു . എങ്കിലും നരേന്ദ്രമോദിയുടെ പ്രഭാവത്തിനെതിരെ ബിജെപി വിരുദ്ധ കക്ഷികൾ രക്ഷകനായി കരുതി അദ്ദേഹത്തെ . ദേശീയ രാഷ്‌ട്രീയത്തിലൊന്ന് പയറ്റാമെന്ന് കെജ്‌രിവാളും കരുതി.

നരേന്ദ്രമോദിക്കെതിരെയായിരുന്നു അങ്കം . പ്രാദേശിക ക്രിക്കറ്റിൽ അകാശത്തേക്ക് വരെ സിക്സറടിച്ച ബദാദെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഫീൽഡറുടെ കയ്യിൽ ഒതുങ്ങിയത് പോലെ കെജരിവാളും മോദിയുടെ മുന്നിൽ തോറ്റമ്പി .

അപ്പോഴും ഡൽഹി ജനത പ്രതീക്ഷ കൈവിട്ടിരുന്നില്ല . ഇനി ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് കരുതി 2015 ലെ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ റിക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റി .

അതോടെ കാര്യങ്ങൾക്ക് ഏകദേശം തീരുമാനമായി .കവലയിൽ പ്രസംഗിക്കുന്നത് പോലെയല്ല ഭരണമെന്നത് കുറച്ച് നാളുകൾ കൊണ്ട് തന്നെ കെജരിവാളിനു മനസ്സിലായില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലായി. പണ്ട് എ കെ ആന്റണി ഉച്ചയൂണിന്റെയും പിച്ചത്തരങ്ങളുടേയും പേരിൽ ഊതിപ്പെരുപ്പിച്ച പുറം പൂച്ച് പൊളിഞ്ഞത് പോലെ ഇതും പൊളിഞ്ഞു തുടങ്ങി.

ഇതാ ബിജെപിക്ക് ബദൽ എന്ന് ആഘോഷിച്ച് സിപിഎം ഉൾപ്പെടെയുള്ള സീറ്റ് ദാരിദ്ര്യം പിടിച്ചവർ പിന്തുണയ്‌ക്കുക കൂടീ ചെയ്തതോടെ കെജ്‌രി വിഢിസ്വർഗത്തിലായി . എങ്കിലും ഭരണം വീണ്ടും തഥൈവ തന്നെ . ആകെ വ്യത്യാസമുണ്ടായത് മനോനിലയിലും നാക്കിന്റെ നീളത്തിനും മാത്രം.

മണ്ടത്തരങ്ങളും വാചാടോപങ്ങളും ഡൽഹിക്കാരെ എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് രജൗരി ഗാർഡനിലെ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും വരുമെന്ന് കരുതിയവർ മണ്ടന്മാരായി. ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നായിരുന്നു അടുത്ത ഭീഷണി.

നോക്കണേ.. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലൻ പോയ പോക്ക്. ചെറിയ സംസ്ഥാനത്തെ ഏറ്റവും ചെറിയ പ്രാദേശിക പാർട്ടി നേതാവിനു പോലും ഇതിലും സാമാന്യബോധമുണ്ടാകും . അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും.

ഒടുവിൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇതാ പുറത്ത് വന്നിരിക്കുന്നു . ബിജെപി ഉജ്ജ്വല വിജയം നേടിയാണ് അധികാരത്തിലേറിയിരിക്കുന്നത് . കോൺഗ്രസിനൊപ്പം വളരെ പിന്നിലാണ് ആം ആദ്മി പാർട്ടി.

സീറോ ടു ഹീറോ ടു സീറോ എന്ന അവസ്ഥയിലാണിപ്പോൾ അരവിന്ദ് കെജ്‌രിവാൾ. എന്തായാലും സമയം കിട്ടുമ്പോൾ അദ്ദേഹം ഇറ്റലിയിലെ ഫൈവ് സ്റ്റാർ മൂവ്മെന്റിനേപ്പറ്റിയും അതിന്റെ നേതാവ് ബെപ്പോ ഗ്രില്ലോയെപ്പറ്റിയും പഠിക്കുമായിരിക്കും.

നമുക്ക് വീണ്ടും അതുൽ ബദാദെയിലേക്ക് വരാം . പാകിസ്ഥാനെതിരെ ബദാദെ 44 റൺസെടുത്ത മത്സരത്തിൽ മറ്റൊരാൾ 26 പന്തിൽ 24 റൺസെടുത്തിരുന്നു . അതിൽ പടുകൂറ്റൻ സിക്സറുകളൊന്നുമുണ്ടായിരുന്നില്ല . എന്നാൽ മനോഹരമായ ക്ളാസിക്കലായ കോപ്പിബുക്ക് ഷോട്ടുകളാൽ പിറവിയെടുത്ത നാലു ബൗണ്ടറികളുണ്ടായിരുന്നു .

പിന്നീട് ഏകദേശം പത്ത് പതിനെട്ട് വർഷക്കാലം ആ ക്ളാസ് ഇന്ത്യൻ ക്രിക്കറ്റിന് താങ്ങായും തണലായും നിറഞ്ഞ് നിൽക്കുകയും ചെയ്തു . വൺഡേ വണ്ടറുകളല്ല നിലനിൽക്കുന്നതെന്ന്ക്രിക്കറ്റ് പ്രേമികൾക്ക് മുന്നിൽ എന്നോ തെളിയിച്ചു കഴിഞ്ഞ അദ്ദേഹത്തെ നിങ്ങൾ മറക്കാനിടയില്ല .സച്ചിൻ ടെൻടുൽക്കർ !

ഇന്ന് ബിജെപി പ്രവർത്തകനായും ആർ.എസ്.എസിന്റെ ക്രീഡാഭാരതിയുടെ ചുമതല വഹിക്കുന്ന ആളുമായ അതുൽ ചന്ദ്രശേഖർ ബദാദെ ഒരു പക്ഷേ കെജ്‌രിവാളിനെ കണ്ടാൽ ഇങ്ങനെ പറഞ്ഞേക്കും .

കാടനടികളല്ല ക്രിക്കറ്റ് . വാചകമടിയല്ല സർ ജനാധിപത്യവും !

ShareTweetSendShare

More News from this section

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Latest News

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies