ശ്രീകൃഷ്ണ മഹിമയുണർത്തി തുൾസി ഗബ്ബാർഡിന്റെ ജന്മാഷ്ടമി സന്ദേശം

Published by
Janam Web Desk

ന്യൂയോർക്ക് : ജന്മാഷ്ടമി ദിനത്തിൽ വിശ്വാസികൾക്ക് അമേരിക്കൻ കോൺഗ്രസ് വുമൺ തുൾസി ഗബ്ബാർഡിന്റെ ആശംസകൾ .അയ്യായിരം വർഷങ്ങൾക്ക് മുൻപ് അവതരിച്ച ശ്രീകൃഷ്ണൻ ഉദ്ബോധിപ്പിച്ച ഭഗവദ് ഗീത നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഗബ്ബാർഡ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ശ്രീകൃഷ്ണൻ നമ്മുടെ സ്നേഹമാണ് ആവശ്യപ്പെടുന്നത് . അദ്ദേഹത്തിന് മറ്റൊന്നും ആവശ്യമില്ല . ശ്രീകൃഷ്ണ ലീലകൾ അദ്ദേഹത്തോട് നമ്മളെ കൂടുതൽ അടുപ്പിക്കുന്നുവെന്നും ഗബ്ബാർഡ് സന്ദേശത്തിൽ പറയുന്നു.

അമേരിക്കൻ കോൺഗ്രസ് പ്രതിനിധിയാകുന്ന ആദ്യ ഹിന്ദുവാണ് തുൾസി ഗബ്ബാർഡ്. ജന പ്രതിനിധി സഭയിൽ ഭഗവദ് ഗീതയിൽ തൊട്ടാണ് അവർ സത്യ പ്രതിജ്ഞ ചെയ്തത്.തനിക്ക്‌ ആത്മീയമായി ഏറെ സമാധാനം നല്‍കുന്ന വിശുദ്ധ ഗ്രന്ഥമാണ്‌ ഭഗവദ് ഗീതയെന്ന് തുളസി പറഞ്ഞിരുന്നു.

ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഭഗവദ് ഗീത തനിക്ക്‌ തുണയായിട്ടുണ്ടെന്നും തുളസി കൂട്ടിച്ചേര്‍ത്തു. ഒരു നേതാവാകുന്നതിനും അതിനുവേണ്ടിയുള്ള പരിശ്രമത്തിലും തനിക്ക്‌ ഏറെ പ്രചോദനം ഭഗവത്ഗീതയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ്‌ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗീതയെ തെരഞ്ഞെടുത്തതെന്നും തുളസി വ്യക്തമാക്കിയിരുന്നു.

Share
Leave a Comment