News

രുക്മാബായിക്ക് ആദരമർപ്പിച്ച് ഗൂഗിൾ

Published by
Janam Web Desk

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിത ഡോക്ടർമാരിൽ ഒരാളായിരുന്ന ഡോ. രുക്മാബായിക്ക് ആദരമർപ്പിച്ച് ഗൂഗിൾ. രുക്മാബായിയുടെ 153-ാം ജന്മദിനത്തിൽ ഡൂഡിലിലൂടെയാണ് ഗൂഗിൾ ആദരമർപ്പിച്ചത്.

ഗൂഗിളിന്റെ (GOOGLE) 6 അക്ഷരങ്ങൾക്ക് സമാനമായി ആറ് പേരെ ഡൂഡിലിൽ കാണിച്ചിരിക്കുന്നു. ഇതിൽ നിരത്തിയിട്ടിരിക്കുന്ന മൂന്ന് കട്ടിലിൽ രോഗികൾ, അവരെ ശുശ്രൂഷിയ്‌ക്കുന്നു രണ്ട് നഴ്സുമാർ, നടുവിലായി കഴുത്തിൽ സ്തെതസ്കോപ്പ് അണിഞ്ഞ് സാരിത്തലപ്പുകൊണ്ട് ചുമൽ മറച്ച് നിൽക്കുന്ന രുക്മാബായി. ഇതാണ് രുക്മാബായിക്ക് ആദരമർപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഡൂഡിൽ.

1864 നവംബർ 22ന് മുംബൈയിൽ ജനാര്‍ദന്‍ പാണ്ഡുരംഗ്ജയന്തി ബായി ദമ്പതികളുടെ മകളായി ജനനം. പതിനൊന്നാം വയസിൽ തന്റെ സമ്മതമില്ലാതെ രുക്മാബായി വിവാഹിതയായി. എന്നാൽ പ്രായപൂർത്തിയാവാത്തതിനാൽ ഭർതൃഗ്രഹത്തിലേക്ക് പോയില്ല.

1889 ല്‍ രുക്മാബായിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. എഡിന്‍ബറ, ഗ്ലാസ്‌ഗൊ യൂണിവേഴ്‌സിറ്റി എന്നിവയില്‍നിന്ന് ഉപരിപഠനത്തിനു ശേഷം 1894 ൽ ഇന്ത്യയിലേക്ക മടങ്ങി.

മുംബൈയിലെ മാഡം കാന ആശുപത്രിയിലായിരുന്നു രുക്മാബായിയുടെ ആദ്യ നിയമനം. തന്റെ സേവനം സാധാരണക്കാർക്കിടയിൽ ലഭ്യമാകണം എന്ന ഉദ്ദേശ്യത്തോടെ അവർ തനിക്ക് കിട്ടിയേക്കാവുന്ന സ്ഥാനമാനങ്ങൾ വേണ്ടെന്നുവെച്ച് ഗുജറാത്തിലെ സൂറത്തിലെ ആശപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായി സേവനമാരംഭിച്ചു.

91 വയസുള്ളപ്പോൾ 1955 സെപ്റ്റംബർ 25 ന് രുക്മാബായി മുംബൈയിൽ വച്ച് അന്തരിച്ചു.

Share
Leave a Comment