News

ഭീകരാക്രമണത്തിന് മറുപടി നല്‍കി ഈജിപ്ഷ്യന്‍ സൈന്യം : 14 ഐഎസ് ഭീകരരെ വധിച്ചു

Published by
Janam Web Desk

കയ്‌റോ : ഈജിപ്ഷ്യന്‍ സുരക്ഷ സേന 14 ഐഎസ് ഭീകരരെ കൊലപ്പെടുത്തി.സിനായി പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശമായ ഇസ്മാലിയയില്‍ ഐഎസ് ക്യാമ്പില്‍ നടത്തിയ റെയ്ഡിലാണ് 11 ഭീകരരെ കൊല്ലപ്പെടുത്തിയത്.13 ഭീകരരെ ജീവനോടെ പിടികൂടുകയും ചെയ്തു.

പുതിയതായി ഐഎസില്‍ ചേര്‍ന്നവര്‍ക്കായുളള പരിശീലനം നടത്തുന്നതിനിടെയാണ് പോലീസ് ക്യാമ്പ് തകര്‍ത്തത്.ഇവിടെ നിന്ന് ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും സേന പിടിച്ചെടുത്തു.

ഇത് കൂടാതെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഈജിപ്റ്റിനും ഗാസയ്‌ക്കുമിടയില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന തുരങ്കവും സേന കണ്ടെത്തിയിട്ടുണ്ട്.

മദ്ധ്യസിനായിയില്‍ നടന്ന റെയ്ഡിലാണ് 3 ഭീകരര്‍ കൊല്ലപ്പെട്ടത്.സിനായി പ്രവിശ്യയില്‍ 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് സൈന്യത്തിന്റെ നീക്കം.

കഴിഞ്ഞ വെളളിയാഴ്‌ച്ച വടക്കന്‍ സീനായിലുണ്ടായ ഭീകരാക്രമണം ഈജിപ്റ്റ് ദര്‍ശിച്ച ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു.12 പട്ടാളക്കാരാണ് അന്ന് ജീവന്‍വെടിഞ്ഞത്.2013 ല്‍ അന്നത്തെ പ്രസിഡന്റും ഇസ്ലാമിസ്റ്റ് നേതാവുമായ മുഹമ്മദ് മുര്‍സിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയതിന് പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ ഈജിപ്റ്റില്‍ വര്‍ധിച്ചത്.

Share
Leave a Comment