India

ഒഎന്‍ജിസി ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു : കാണാതായവരില്‍ രണ്ട് മലയാളികള്‍ എന്ന് സൂചന

Published by
Janam Web Desk

മുംബൈ: ഏഴ് ഒഎന്‍ജിസി തൊഴിലാളികളുമായി പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്‍പ്പറേന്‍ ലിമിറ്റഡിന്റെ ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്ന് വീണു.കാണാതായവരില്‍ രണ്ട് മലയാളികളും ഉണ്ടെന്നാണ്  സൂചന.

ജൂഹു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട പവന്‍ ഹന്‍സ് വിമാനമാണ് തകര്‍ന്ന് വീണത്.രാവിലെ 10:58 ന് ഒഎന്‍ജിസി ഫീഡില്‍ എത്തേണ്ടിയിരുന്ന വിമാനം അവസാനമായി എയര്‍ ട്രാഫിക് കണ്ട്രോളുമായി ബന്ധപ്പെടുന്നത് 10:20 നാണ്.

കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Share
Leave a Comment