India

ഇന്ത്യ എന്തിന് മുജാഹിദ്ദീനുകളെ തടയുന്നു ; ഇന്ത്യൻ സൈനികരെ വധിച്ച ഭീകരർക്ക് അഭിനന്ദനങ്ങളറിയിച്ച് ഭീകരൻ മസൂദ് അസ്ഹറിന്റെ ശബ്ദ സന്ദേശം

Published by
Janam Web Desk

സുജ്വാനിൽ സൈനിക ക്യാമ്പ് ആക്രമിച്ച് ഇന്ത്യൻ സൈനികരെ വധിച്ച ഭീകരരെ അഭിനന്ദിച്ച് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ശബ്ദസന്ദേശം.

സെൻട്രൽ,വെസ്റ്റേൺ ആർമി കമാൻഡ്സ് കണ്ടെത്തിയ ശബ്ദ സന്ദേശത്തിൽ സുജ്വാൻ വെറും ഒരു അതിർത്തി പ്രദേശമല്ലെന്നും,കശ്മീരിന്റെ ഹൃദയമാണെന്നും പ്രസ്താവിക്കുന്നു.ഈ പ്രദേശത്തിൽ നിന്നും മുജാഹിദ്ദീനുകളെ ഇന്ത്യ തടയുന്നതിനെ അസ്ഹർ വിമർശിക്കുന്നുണ്ട്.

സുജ്വാൻ ഭീകരാക്രമണത്തിനായി ഭീകരർ തക്കം പാർത്തിരിക്കുകയായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഏഴുമാസമായി പാക് ഭീകരർ ഈ അക്രമം ആസൂത്രണം ചെയ്തതായും സംഘം കണ്ടെത്തി.

ഇന്ത്യ തടയുവാൻ ശക്തി കാട്ടുമ്പോലെ ശ്രീനഗറിനെ കത്തിക്കാനുള്ള ശക്തി തങ്ങളും കാട്ടുമെന്ന് അസ്ഹർ പ്രസ്താവിക്കുന്നുണ്ട്.

Share
Leave a Comment