World

14 കനേഡിയന്‍ ഐസ് ഹോക്കി താരങ്ങള്‍ അപകടത്തില്‍ മരിച്ചു

Published by
Janam Web Desk

ടൊറന്റോ: കാനഡ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് 14 താരങ്ങള്‍ മരിച്ചു. ടീമംഗങ്ങള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. 28 പേരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ ബസിനുള്ളിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ടിസ്‌ഡേലിനു സമീപമാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയിലാണ് അപകടം. 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.

Share
Leave a Comment