Kerala

കടലാക്രമണം തുടരും; ജാഗ്രത നിര്‍ദേശം

Published by
Janam Web Desk

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടര മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്‌ക്കു സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യതൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.30 വരെ തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കൂട്ടി മുട്ടി അപകടം ഉണ്ടാകാതിരിക്കാന്‍ കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ തീരപ്രദേശത്ത് ഉണ്ടായ കടലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചേക്കും.

Share
Leave a Comment