Defence

കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ ഇനി യുവത്വത്തിന്റെ പോരാട്ടം

Published by
Janam Web Desk

ഡൽഹി ; ഛത്തീസ്ഗഡിലെ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് നിലവിലുള്ള 12000 പേരെ പിൻവലിക്കാൻ സി ആർ പി എഫ് തീരുമാനം.പകരം പോരാട്ടം ശക്തിപ്പെടുത്താനുള്ള ചുമതല യുവാക്കളെ ഏൽപ്പിക്കാനാണ് പുതിയ തീരുമാനം.

കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെയുള്ള പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്ന ഇന്ത്യയിലെ അർദ്ധ സൈനിക വിഭാഗമായ സി ആർ പി എഫ് അടുത്തിടെ 20,000 ത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നു.ഇവരിൽ 18 നും 21 നും ഇടയിൽ പ്രായമുള്ളവരെയാകും ഛത്തീസ് ഗഡിൽ നിയമിക്കുക.

സുക്മ,ദന്തേവാഡ ഭാഗങ്ങളിലാകും പ്രധാനമായും ഇവരുടെ സേവനം ഉറപ്പിക്കുക.

നിലവിൽ ഛത്തീസ്ഗഡിൽ വിന്യസിച്ചിരിക്കുന്ന സൈനികരിൽ 45 നും 50 നുമിടയിൽ പ്രായമുള്ളവരെ പിൻവലിക്കും.

ഛത്തീസ്ഗഡിൽ അടുത്തിടെ ഭീകരരുമായി നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടവർ പ്രായമേറിയവരാണെന്ന കണക്കുകൾ പുറത്തു വന്നതോടെയാണ് പുതിയ തീരുമാനം.ഛത്തീസ്ഗഡിൽ നിന്ന് പിൻവലിക്കുന്നവരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനം കുറവുള്ള പ്രദേശങ്ങളിലാവും വിന്യസിക്കുക.

Share
Leave a Comment