സൈന്യത്തിന്റെ ആധുനികവൽക്കരണം; 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ ആധുനികവൽക്കരണം; 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 07:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. 30 സ്‌പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ടോർപ്പിഡോറുകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്‌ക്കാണ് അനുമതി നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസേഷൻ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ആത്മനിർഭരത മുൻ നിർത്തി ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയിൽ നിന്നുതന്നെ പരമാവധി ഉപകരണങ്ങൾ വാങ്ങാനായിരിക്കും ശ്രമിക്കുക.

നിരീക്ഷണം, സമുദ്ര നിരീക്ഷണം, ഇന്ധനം നിറയ്‌ക്കൽ എന്നീ ആവശ്യങ്ങൾ മുൻ നിർത്തി 30 വിമാനങ്ങളാണ് സൈന്യത്തിനായി വാങ്ങുന്നത്. ഇതിൽ സൈനിക ചരക്ക് നീക്കത്തിനായുള്ള സി-295 വിമാനങ്ങളാണ് 15 എണ്ണം. ടാറ്റാ- എയർബസ് സംയുക്ത സംരംഭമാണ് ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. ആദ്യ രണ്ടെണ്ണം ഫ്രാൻസിലും ബാക്കിയുള്ളവ ഭാരതത്തിലുമാകും നിർമ്മിക്കുക.

വ്യോമസേനയ്‌ക്കായി നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും റഡാർ സംവിധനങ്ങൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്. വ്യോമസേനയ്‌ക്കായി ഡിആർഡിഒ വികസിപ്പിച്ചെടുത്ത നേത്ര മാർക്ക്-1 നാണ് ഇതിൽ പ്രഥമപരിഗണന. കരസേനയ്‌ക്കായി 1000 കി.മി. പ്രഹരശേഷിയുള്ള നിർഭയ് മിസൈലുകളും സ്വന്തമാക്കും. 45,000 ആന്റി ടാങ്ക് കുഴിബോംബുകളും നാവിക സേനയ്‌ക്കായി 48 ടോർപ്പിഡോറുകളും വാങ്ങും.

കര, വ്യോമ, നാവിക സേനകളെയും കോസ്റ്റ്ഗാർഡിനെയും ആധുനികവൽക്കരിക്കുക എന്നത് ലക്ഷ്യമിട്ടാണ് 84,560 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ പ്രാഥമിക അനുമതി നൽകിയിരിക്കുന്നത്. കൂടുതലും ഇന്ത്യൻ പ്രതിരോധ ഉപകരണ നിർമ്മാതാക്കളിൽ നിന്നാകും ഈ പ്രതിരോധ ഉപകരണങ്ങൾ സ്വന്തമാക്കുക.

 

 

 

Tags: ARMYnavyairforcedefence ministry
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies