India

ആണവ ജൈവ രാസായുധ ഭീഷണി നേരിടാനുളള കരുത്ത് തെളിയിച്ച് വ്യോമസേനയുടെ പ്രകടനം

Published by
Janam Web Desk

ന്യൂഡല്‍ഹി: 13 ദിവസം നീണ്ടു നിന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മെഗാ മിലിറ്ററി എക്‌സര്‍സൈസിന്റെ ഭാഗമായി ആണവ-ജൈവ-രാസായുധ ഭീഷണി നേരിടാനുള്ള സൈന്യത്തിന്റെ ശേഷി പരീക്ഷിച്ചു. യുദ്ധസന്നദ്ധത പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഗഗന്‍ ശക്തി വ്യോമാഭ്യാസ പ്രകടനത്തിലാണ് ഇത് പരീക്ഷിച്ചത്.

ആണവ ജൈവ രാസായുധ ആക്രമണങ്ങള്‍ നേരിടുന്നതിലുള്ള ഇന്ത്യയുടെ ശേഷി തൃപ്തികരമാണെന്ന് പരിശീലനത്തില്‍ ബോധ്യപ്പെട്ടതായി വ്യോമസേന വ്യക്തമാക്കി. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഉണ്ടായേക്കാവുന്ന ദ്വിമുഖ യുദ്ധവുമുള്‍പ്പെടെയുള്ള ഏതു സാഹചര്യത്തെയും നേരിടാന്‍ വ്യോമസേനയൊരുക്കിയിട്ടുള്ള പദ്ധതികളുടെ സാധ്യത പരിശോധിക്കുകയായിരുന്നു ഗഗന്‍ശക്തിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസ്, നാവികസേനയുടെ മിഗ് 29 പോര്‍വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. എട്ട് തേജസ് പോര്‍ വിമാനങ്ങളാണ് അഭ്യാസ പ്രകടത്തില്‍ ഉപയോഗിച്ചു.

15000ത്തോളം സൈനിക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ നടന്ന ഈ അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. യുദ്ധസാഹചര്യങ്ങള്‍ പുനരാവിഷ്‌കരിച്ചായിരുന്നു ഗഗന്‍ ശക്തി അവതരിപ്പിച്ചത്.

Share
Leave a Comment