Defence

സിംഹങ്ങൾ തന്നെയാണ് ഇന്ത്യൻ സൈനികർ ; നാലു മാസത്തിനുള്ളിൽ അവസാനിപ്പിച്ചത് മൂന്ന് ഭീകര തലവന്മാരെ

Published by
Janam Web Desk

പാകിസ്ഥാൻ ഭീകരർക്കെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടം കൂടുതൽ ശക്തമാകുന്നു.

കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 62 ഭീകരരെയാണ്.ഇതിൽ മൂന്നു പേർ കൊടും കുറ്റവാളികളായ ഭീകര തലവന്മാരാണ്.

ഹിസ്ബുൾ മുജാഹിദ്ദീൻ സംഘത്തിന്റെ തലവൻ സമീർ ടൈഗർ,ജയ്ഷെ-ഇ- മുഹമ്മദ് തലവൻ മുഫ്തി വഖാസ്, ലഷ്കർ – ഇ- ത്വയ്ബ തലവൻ അബു ഹമാസ് എന്നിവരാണ് കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകര തലവന്മാർ.

ശൈത്യകാലത്താണ് അതിർത്തിയിലേക്കുള്ള നുഴഞ്ഞു കയറ്റം ശക്തമാകുന്നത്.അതുകൊണ്ടു തന്നെ ശക്തമായ ഭീകരവിരുദ്ധ നീക്കങ്ങൾക്കായി നാലായിരത്തോളം സൈനികരെയാണ് താഴ്വരയിലേക്ക് പ്രത്യേക ചുമതല നൽകി നിയോഗിച്ചിരിക്കുന്നത്.

സർജിക്കൽ സ്ട്രൈക്കിനു ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരമായ പ്രകോപനങ്ങളാണ് അതിർത്തിയിൽ ഉണ്ടാകുന്നത്. പല തവണ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിരുന്നു. അതേസമയം ഇന്ത്യൻ സൈന്യം അതിശക്തമായ പ്രതിരോധമാണ് കൈക്കൊണ്ടു പോരുന്നത്.

അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ, ‘പാകിസ്ഥാനു മനസ്സിലാകുന്ന ഭാഷയിൽ തങ്ങൾ തിരിച്ചടിക്കുമെന്ന്‘ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിർത്തി വഴി തീവ്രവാദികൾക്കു നുഴഞ്ഞു കയറാൻ അവസരമൊരുക്കുന്നതിനായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

സൈനിക പോസ്റ്റുകൾക്കു നേരേ പാക് പട്ടാളം വെടിയുതിർക്കുന്നതിന്റെ മറ പറ്റിയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത്.

ചിലയിടങ്ങളിൽ നുഴഞ്ഞു കയറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെയും സൈന്യം എത്രമാത്രം ജാഗ്രതയിലാണെന്നതിന്റെ തെളിവു കൂടിയാണ് അതിർത്തിയിലുണ്ടാകുന്ന ഏറ്റുമുട്ടലുകൾ.

അതിന്റെ ഏറ്റവും പ്രധാന തെളിവാണ് ഇന്ത്യൻ മേജർ രോഹിത് ശുക്ലയുടെ വെടിയേറ്റ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സമീര്‍ അഹമ്മദ് ഭട്ട് എന്ന സമീര്‍ ടൈഗർ കൊല്ലപ്പെട്ടത്.

“സിംഹം വേട്ട നിർത്തിയെന്ന് കരുതി നായ്‌ക്കൾ കരുതരുത് കാട് മുഴുവൻ അവരുടെയാണെന്ന്. ചങ്കൂറ്റമുണ്ടേൽ രോഹിത് ശുക്ല ഇങ്ങോട്ട് വന്ന് നേരിടട്ടെ ഞങ്ങളെ” എന്ന് പറഞ്ഞാണ് സമീർ ഇന്ത്യൻ മേജറെ വെല്ലുവിളിച്ചത്.

വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകമാണ് രോഹിത് ശുക്ല സമീറിനെ കൊലപ്പെടുത്തിയത്.

Share
Leave a Comment