India

ദോക് ലാം; കൂടുതൽ ധാരണയിലെത്താൻ ഇന്ത്യ-ചൈന തീരുമാനം

Published by
Janam Web Desk

ന്യൂഡൽഹി: ദോക് ലാമിലെ സൈനിക സാന്നിദ്ധ്യം സംബന്ധിച്ച് കൂടുതൽ ധാരണയിലെത്താൻ ഇന്ത്യ-ചൈന തീരുമാനം. ചൈനയിലെ ക്യൂങ് ഡോയിൽ നടക്കുന്ന ഷാങ് ഹായ് സഹകരണ സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ്ങുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. വിവിധ കരാറുകളിൽ ഇരു രാഷ്‌ട്രങ്ങളും ഒപ്പുവെച്ചു.

ദോക് ലാമിൽ സൈനിക പിന്മാറ്റത്തെ തുടർന്നുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് ലക്ഷ്യം വെച്ചുള്ള നടപടികൾക്കായിരിക്കും ഇരു രാജ്യങ്ങളും തമ്മിൽ ധാരണ ഉണ്ടാക്കുക . ഇക്കാര്യം സംബന്ധിച്ച് തുടർ ചർച്ചകളും സൈനികതല നടപടികളും പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഷാങ്‌ ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ ഷി ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണ.

ഇത് സംബന്ധിച്ച് പ്രാഥമിക കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു . തീവ്രവാദം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, മറ്റു നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുമുള്ള ധാരണകളും ഇരു രാഷ്‌ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചയിൽ വിഷയമായി.

ഇന്ത്യക്കും പാകിസ്ഥാനും ഷാങ്‌ ഹായ് കോ ഓപ്പറെഷൻ ഓർഗനൈസേഷൻ സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള നടപടികൾക്കും ഇന്ത്യ പിന്തുണ നൽകും.

തുടർന്ന് ഷാങ്‌ ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി റഷീദ് അലിമോവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉസ്‌ബക്കിസ്ഥാൻ പ്രസിഡന്റ് ഷാവ് കാന്റ് മിർസിയോയെവുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി.

Share
Leave a Comment