Kerala

കനത്ത മഴ : അഞ്ചു ജില്ലകളിൽ അവധി

Published by
Janam Web Desk

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് അഞ്ച് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് , വയനാട് , മലപ്പുറം , പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ‌അവധി.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിശ്ചയിക്കപ്പെട്ട പരീക്ഷകൾക്ക് മാറ്റമില്ല.

Share
Leave a Comment