India

ചൈനയുമായി നേരിട്ട് ഇടപാട് വേണ്ട : സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published by
Janam Web Desk

ന്യൂഡല്‍ഹി: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ശ്രദ്ധ വേണ്ട രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ രാജ്യങ്ങളോട് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു ആശയ വിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു.

ഈ രാജ്യങ്ങളിലെ ചില സംഘടനകളും ഏജന്‍സികളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നേരില്‍ ബന്ധപ്പെടുകയും കത്തുകള്‍ അയക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടി. ഇത്തരത്തിലുളള എല്ലാ ആശയവിനിമയങ്ങളും ആഭ്യന്തര മന്ത്രാലയം വഴി മാത്രമേ ആകാവുള്ളു എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത്, ലഹരിവില്‍പ്പന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേയും ചില സമയങ്ങളില്‍ കരുതല്‍ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്താറുണ്ട്.

നേരത്തെ മന്ത്രി കടകം പള്ളി സുരേന്ദ്രന് ചൈനയിൽ പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് വിവാദമാക്കിയിരുന്നു.

Share
Leave a Comment