ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68ാം പിറന്നാള്‍. വാരാണസിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പമാണ് അദ്ദേഹം ഇന്നത്തെ ദിവസം ചിലവഴിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അദ്ദേഹം വാരാണസിയില്‍ എത്തുന്നത്. ഇവിടെ നരൂര് ഗ്രാമത്തില്‍ ‘റൂം റ്റു റീഡ്’ എന്ന സംഘടന സഹായമേകുന്ന പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന്, ഡി.എല്‍.ഡബ്ല്യു. ക്യാംപസില്‍ കാശി വിദ്യാപീഠത്തിലെ വിദ്യാര്‍ഥികളുമായും, അവര്‍ സഹായിക്കുന്ന വിദ്യാര്‍ഥികളുമായും ആശയവിനിമയം നടത്തും. പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രവും അദ്ദേഹം കുട്ടികള്‍ക്കൊപ്പം കാണും. ഇന്നും നാളെയും പ്രധാനമന്ത്രി വാരാണസിയില്‍ ചിലവഴിക്കും. ഇവിടുത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം എത്തുന്നുണ്ട്.
അതേപോലെ നിരവധി പ്രമുഖരാണ് പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകളുമായി എത്തിയത്. താങ്കള്‍ക്ക് ദീര്‍ഘായുസുണ്ടാകട്ടെയെന്നും ഇനിയും ധാരാളം വര്‍ഷം രാജ്യത്തെ ജനങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കാന്‍ സാധിക്കട്ടെ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു.
Birthday greetings to our Prime Minister @narendramodi. Wish him a long life and many years of dedicated service to the people of the country #PresidentKovind
— President of India (@rashtrapatibhvn) September 17, 2018
ഏറ്റവും മികച്ച ഭരണകര്‍ത്താവ് നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. രാജ്യത്തിന് വേണ്ടി ഇനിയും നിസ്വാര്‍ത്ഥവും ഏറ്റവും മികച്ചതുമായ സേവനങ്ങള്‍ ചെയ്യാനാകട്ടെയെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Warm birthday compliments to the dynamic & illustrious Prime Minister of India, Shri Narendra Modi ji. I wish him good health and a long life. May he continue to render for many more years his exceptional services to the nation and guide the country to its glory. @narendramodi
— Arun Jaitley (@arunjaitley) September 17, 2018
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. താങ്കളുടെ കരുത്തുറ്റ നേതൃത്വത്തില്‍ രാജ്യം ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.
ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, നീതി ആയോഗ് മുന്‍ വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് തുടങ്ങീ നിരവധി പ്രമുഖര്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളറിയിച്ചിട്ടുണ്ട്.
Warm greetings to Shri @narendramodi on his birthday. Under his leadership India has grown tremendously and became the 6th largest economy of the world. He is a man of vision and action who is working assiduously to fulfil the dream of New India. I wish him good health &long life
— Rajnath Singh (@rajnathsingh) September 17, 2018
Happy Birthday to our PM, Narendra Modi ji! Wishing him good health and happiness always.@narendramodi
— Rahul Gandhi (@RahulGandhi) September 17, 2018
Birthday greetings to Prime Minister @narendramodi ji
— Mamata Banerjee (@MamataOfficial) September 17, 2018
.@narendramodi A very happy birthday to Hon’ble Prime Minister. I wish him long and healthy life.
— Arvind Kejriwal (@ArvindKejriwal) September 17, 2018
We wish PM @narendramodi a Happy Birthday.
— Congress (@INCIndia) September 17, 2018
On Honble PM Shri @narendramodi ji's birthday, @BJP4TamilNadu Kanyakumari District conducted Medical Camp. pic.twitter.com/boADDIJG6h
— Pon Radhakrishnan (@PonnaarrBJP) September 17, 2018