കുടിക്കാൻ ഉപ്പു വെള്ളം,കഴിക്കാൻ മീൻ ചുട്ടത്, ഇത് 18 കാരൻ ലൈഫ് ഓഫ് പൈ

Published by
Janam Web Desk

ജക്കാർത്ത ; ഉപ്പുവെള്ളം മാത്രം കുടിച്ചും,മീൻ ചുട്ടതും മാത്രം കഴിച്ച് 49 ദിവസം കഴിച്ചുകൂട്ടുക.ഇത് ലൈഫ് ഓഫ് പൈ എന്ന സിനിമയിൽ കണ്ട കാഴ്‌ച്ച്കളെയും വെല്ലുന്ന സംഭവകഥ.

ഇൻഡൊനീഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നുള്ള 19 കാരൻ ആൽദിയാണ് 49 ദിവസത്തെ സാഹസിക ജീവിതം നയിച്ചത്. മത്സ്യം പിടിക്കാൻ മാത്രമായി കടലിൽ ഒഴുകിനീങ്ങുന്ന കുടിൽ മാതൃകയിൽ തയ്യാറാക്കിയ പ്രത്യകതരം വഞ്ചിയിലെ ഏക ജോലിക്കാരനാണ് ആൽദി. എഞ്ചിനും,തുഴയുമൊന്നുമില്ലാത്ത വഞ്ചിയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വെളിച്ചമാണ് മീനുകളെ വഞ്ചിയിലേക്ക് ആകർഷിക്കുന്നത്.വഞ്ചിക്ക് കരയുമായുള്ള ബന്ധം കയറുപയോഗിച്ച് കരയിൽ ബന്ധിപ്പിച്ചിരിക്കുന്നുവെന്നുള്ളതാണ്.

ആഴ്ചയിലൊരിക്കൽ വഞ്ചിയുടമ എത്തി പിടിച്ചത്രയും മത്സ്യം കൊണ്ടുപോവും. അപ്പോൾ ആവശ്യമുള്ളത്ര ഭക്ഷണവും വെള്ളവും ഇന്ധനവും നൽകും.എന്നാൽ ഇക്കഴിഞ്ഞ ജൂലൈ 14 ന് അഞ്ഞടിച്ച കാറ്റിൽ വഞ്ചിയെ കരയുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി.വഞ്ചി നിയന്ത്രണമില്ലാതെ കടലിൽ കൂടി ഒഴുകാൻ തുടങ്ങി.കരുതി വച്ചിരുന്ന ആഹാരവും,വെള്ളവും തീർന്നതോടെ പിടിച്ച മീൻ വേവിച്ച് കഴിച്ചു.വഞ്ചിയുടെ മരപ്പലക തന്നെ ഇതിന് ഇന്ധന്മായി ഉപയോഗിച്ചു.ദാഹം തീർക്കാൻ കുപ്പായത്തിലെ വെള്ളം പിഴിഞ്ഞു കുടിച്ചു.

പല കപ്പലുകൾ പോകുമ്പോഴും പ്രാണഭയത്തോടെ അലറി വിളിച്ചെങ്കിലും ആരും ആൽദിയെ കണ്ടില്ല.ഒടുവിൽ 49 ദിവസത്തിനുശേഷം ഓഗസ്റ്റ് 31-ന് സുലാവെസിയിൽ നിന്ന് 2500 കിലോമീറ്റർ അകലെ ഗ്വാം തീരക്കടലിൽനിന്നാണ് പാനമകപ്പൽ ജീവനക്കാർ ആൽദിയെ രക്ഷപ്പെടുത്തിയത്.

അപ്പോഴേക്കും അവൻ ഏറെ തളർന്നിരുന്നു. സെപ്റ്റംബർ ആറിന് ജപ്പാനിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആൽദിയെ എട്ടിന് സുരക്ഷിതമായി ഇൻഡൊനീഷ്യയിൽ ഉറ്റവരുടെ അടുത്ത് എത്തിച്ചു.

Share
Leave a Comment