അദ്ധ്യാപകരെ തെറിവിളിച്ചും എതിർപാർട്ടിക്കാരുടെ കൊടി വലിച്ചു കീറിയും പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സോഷ്യലിസ ജനാധിപത്യക്കാർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അദ്ധ്യാപകരെ തെറിവിളിച്ചും എതിർപാർട്ടിക്കാരുടെ കൊടി വലിച്ചു കീറിയും പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സോഷ്യലിസ ജനാധിപത്യക്കാർ

റെനഗേഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2018, 10:57 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതൽ ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നവരാണ് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം നടത്തുക എന്നതൊരു കറുത്ത സത്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതേറ്റവും യോജിക്കുന്നത് പ്രശസ്ത മാനവിക പാർട്ടിയായ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനായ എസ്.എഫ്.ഐക്കാണ്.

സംഘടനയിൽ പ്രവർത്തിക്കാത്തവരെ റാഗ് ചെയ്തും എതിർ സ്വരമുയർത്തുന്നവരുടെ കഴുത്തിനു കുത്തിപ്പിടിച്ചും ഒക്കെയാണ് എസ്.എഫ്.ഐക്കാർ കാലങ്ങളായി വിദ്യാർത്ഥി പ്രവർത്തനം നടത്തുന്നതെന്നത് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതും അനുഭവമുള്ളതുമായ കാര്യമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള ഒരു കോളേജാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജെന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണല്ലോ.

എസ്.എഫ്.ഐക്കാരുടെ രണ്ട് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുട്ടിസഖാക്കളുടെ ഉജ്ജ്വലമായ ഇത്തരം വിദ്യാർത്ഥി പ്രവർത്തനത്തിൽ പാർട്ടിക്കാരും സഹപ്രവർത്തകരുമൊക്കെ ഹർഷ പുളകിതരാണു താനും. പ്രിൻസിപ്പാളിന്റെ കസേര കത്തിക്കുക , പടിയിറങ്ങുന്ന പ്രിൻസിപ്പാളിന് ശവകുടീരം ഒരുക്കുക എന്നതൊക്കെയാണ് എസ്.എഫ്.ഐക്കാരുടെ ഇഷ്ടപ്പെട്ട കലാപരിപാടികൾ. മാത്രമല്ല ഇതൊക്കെ മഹത്തായ ആർട്ട് ഇൻസ്റ്റലേഷനുകളാണെന്ന് സർട്ടിഫിക്കറ്റ് നൽകാൻ പാർട്ടിയിലെ പ്രാക്കുളം ചെഗുവേരകൾ ( പ്രയോഗത്തിന് കടപ്പാട് ) നിരന്ന് നിൽക്കുമ്പോൾ അവരെങ്ങനെ അങ്ങനെയല്ലാതാകും.

വണ്ടിപ്പെരിയാറിൽ പോളി ടെക്നിക്കിൽ പഠിക്കാൻ പോയ ഒരു പാവം പെൺകുട്ടിയെ പ്രകടനത്തിനിറങ്ങാത്ത ദേഷ്യത്തിന് മർദ്ദിച്ച് വശം കെടുത്തിയത് പാർട്ടിയിലെ പെൺപുലികൾ. പരാതി പറയാൻ വന്ന അച്ഛനെ മുറിയിലിട്ട് പൂട്ടിയത് പാർട്ടിയിലെ ആൺ സിംഗങ്ങൾ. റാഗിംഗ് പരാതിപ്പെട്ടതിന് പെൺകുട്ടിയെ കോളേജിൽ നിന്ന് തന്നെ പുറത്താക്കി പിന്തുണയ്‌ക്കാൻ പാർട്ടിക്കാരുടെ ആരോമലായ പ്രിൻസിപ്പാളും. സ്വാതന്ത്ര്യ ജനാധിപത്യ സോഷ്യലിസ്റ്റ് സംഘടനയുടെ കാര്യം ഇങ്ങനെയൊക്കെയാണ്.

ചെങ്ങന്നൂരിൽ പൊലീസുകാരനെ മാതൃഭോഗിയെന്ന് അർത്ഥം വരുന്ന തമിഴ് മലയാളത്തിൽ വിളിച്ച് അഭിമാനിക്കുന്ന എസ്.എഫ്.ഐക്കാരുടെ മറ്റൊരു വിളിയാണ് ഇപ്പോൾ വൈറലാകുന്നത്. ഇവിടെ പ്രിൻസിപ്പാളിനെ വിളിക്കുന്നത് നായിന്റെ മോനേ എന്നാണ്. പല തന്തയ്‌ക്ക് പിറന്നവനെ എന്ന് ഒരു എക്സ്ട്രാ വിശേഷണം കൂടി കുട്ടി സഖാക്കൾ നൽകുന്നുണ്ട്. ഹാ എന്തൊരു മഹത്തായ വാക്ക് ഇൻസ്റ്റലേഷനുകൾ.

അതിനിടെ വന്ന മറ്റൊരു വീഡിയോയിൽ കോളേജ് തെരഞ്ഞെടുപ്പിനിടെ എതിർപാർട്ടിക്കാരന്റെ കൊടി വലിച്ച് പറിച്ച് ആഹ്ളാദിക്കുന്ന എസ്.എഫ്.ഐക്കാരെ കാണാം. എന്നിട്ട് സ്വയം പിടിച്ചിരിക്കുന്ന കൊടിയിൽ എഴുതിയിരിക്കുന്നതാണ് ബഹുരസം . സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം. ബഹുരസം തന്നെ ഈ എസ്.എഫ്.ഐക്കാരുടെ കാര്യം.

കേരള വർമ്മ കോളേജിൽ കഴിഞ്ഞ ഏഴുവർഷമായി നടന്നു വരുന്ന എൻഡോവ്മെന്റ് വിതരണം തടസ്സപ്പെടുത്തിയപ്പോഴും പറയാനൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് എൻഡോവ്മെന്റുകൾ അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയുടെ പേരിൽ ഉള്ളതായിരുന്നു. അയാളൊരു എബിവിപിക്കാരനെന്ന് മാത്രമല്ല കേരളവർമ്മയിലെ എസ്.എഫ്.ഐക്കാരെ ഞെട്ടിച്ച് ചെയർമാനായ ആളു കൂടിയായിരുന്നു. ശ്യാം.പി മേനോന്റെ പേരിലുള്ള എൻഡോവ്മെന്റ് വിതരണം സഹിക്കാനാകുമോ. കഴിയില്ല തന്നെ.

ഇതെല്ലാമാണെങ്കിലും രാവിലെ എണീറ്റ് പല്ലു തേക്കുന്നതിനു മുൻപ് വിരേചനം ചെയ്യുന്ന ആഹ്വാനം ഫാസിസത്തിനെതിരെ പോരാടണം എന്നതാണു താനും.പ്രവർത്തന ശൈലി കൊണ്ട് ബംഗാളിലും ത്രിപുരയിലും റെഡ് ഡാറ്റാ ബുക്കിൽ അംഗമാകാറായെങ്കിലും സ്വഭാവത്തിൽ മാറ്റമൊന്നുമില്ലെന്ന് സാരം.

ദാ പ്രസിദ്ധമായ രണ്ട് എ.എഫ്.ഐ വീഡിയോകൾ .. കാണൂ , കേൾക്കൂ, അഭിമാനിക്കൂ..

https://janamtv.com/wp-content/uploads/2018/09/42402239_2145823159072191_7772026296032296960_n.mp4
https://janamtv.com/wp-content/uploads/2018/09/41994958_731072310560504_8516469095742528041_n.mp4
Share657TweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies