മധ്യപ്രദേശും മിസോറാമും പോളിംഗ് ബൂത്തിലേക്ക്

Published by
Janam Web Desk

ഭോപ്പാല്‍: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും മിസോറാമും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് ആരംഭിച്ചു. പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

230 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2013ലെ കക്ഷിനില പ്രകാരം ബിജെപിക്ക് 165ഉം കോണ്‍ഗ്രസിന് 58ഉം ബിഎസ്പിക്ക് 4ഉം അംഗങ്ങളാണ് ഉള്ളത്. മൂന്ന് സ്വതന്ത്രരും അന്ന് വിജയിച്ചിരുന്നു. വെെകിട്ട് അഞ്ച് വരെയാണ് ഇവിടെ വോട്ടെടുപ്പ്.

മിസോറാമില്‍ 40 മണ്ഡലങ്ങളിലായാണ് മത്സരാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. വൈകിട്ട് നാല് വരെയാണ് മിസോറാമില്‍ വോട്ടെടുപ്പ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏക സംസ്ഥാനമാണിത്. 2013ലെ കക്ഷിനില പ്രകാരം 40 അംഗങ്ങളില്‍ കോണ്‍ഗ്രസിന് 34ഉം എംഎന്‍എഫിന് 5ഉം എംപിഎഫിന് ഒരംഗവുമാണ് ഉള്ളത്. മുഖ്യ പ്രതിപക്ഷമായ എംഎന്‍എഫും മിസോറം പീപ്പിള്‍സ് മൂവ്‌മെന്റുമാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍.

Share
Leave a Comment