തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അൽ ഖ്വായ്ദ ഭീഷണി. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോളേജ് മാനേജ്‍മെന്‍റും. കേരളത്തിലെ ഒരു പറ്റം മുസ്ലീം യുവാക്കളിലേക്കും ഭീകരത പടർന്ന് പിടിക്കുന്നു. ജനം ബിഗ് ബ്രേക്ക്.
ജനം ടിവി പുറത്തുവിട്ട ദൃശ്യങ്ങൾ അഫ്ഗാനിസ്താനിലോ ഇസ്ലാം ഭീകരവാദം ശക്തി പ്രാപിക്കുന്നു സിറിയായിലോ മറ്റ് മുസ്ലീം രാഷ്‌ട്രങ്ങളിലോ അല്ല. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലാണ്. ഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന ജില്ലയിലാണ്.
വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികളാണ് അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയത്. അൽ ഖ്വായ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്. കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്ന ജനം ടിവിയുടെ മുൻ വാർത്തകൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് ഈ സംഭവ വികാസങ്ങൾ.
ഇനി കോളേജിന് ഉള്ളിലേക്ക് കടന്നാൽ ശുചി മുറികളിൽ പോലും നിരോധിത സംഘടനകൾക്ക് അനുകൂലമായ വാക്കുകളും ബിൻ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്‌മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഐ എസ് ഉൾപ്പടെയുള്ള ഭീകരവാദ സംഘടനകളുടെ വിള നിലമായി കേരളം മാറുന്നതിന്റെ തെളിവുകൾ നേരത്തെ ജനം ടിവി പുറത്തുവിട്ടിരുന്നു. നിരവധി പേരാണ് കേരളത്തിൽ നിന്നും ഐ എസിലേക്ക് അടക്കം പോയിട്ടുള്ളത്. ഇസ്ലാം ഭീകരവാദം എങ്ങനെ ഇവിടെ ശക്തി പ്രാപിക്കുന്നു എന്ന് അറിയാൻ ഈ ദൃശ്യങ്ങൾ തന്നെ ധാരാളം. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ നടപടി എടുക്കാതെ അധികൃതർ ഒഴിഞ്ഞു മാറുമ്പോൾ നമ്മുടെ യുവ തലമുറയും ഭീകരവാദ സംഘടനകളിലേക്ക് ആകൃഷ്ടരാകുകയാണ്.