വിറ്റാമിൻ ബിയുടെ കുറവ് ; മനസ്സിലാക്കാം ലക്ഷണങ്ങളിൽ നിന്ന്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

വിറ്റാമിൻ ബിയുടെ കുറവ് ; മനസ്സിലാക്കാം ലക്ഷണങ്ങളിൽ നിന്ന്

Janam Web Desk by Janam Web Desk
Feb 21, 2019, 04:56 pm IST
FacebookTwitterWhatsAppTelegram

വിറ്റാമിന്‍ ബി മനുഷ്യ ശരീരത്തിന് അവിഭാജ്യ ഘടകമാണ്. വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്.
ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിറുത്താനും വിറ്റാമിന് ബി അത്യാവശ്യമാണ്. പല തരത്തിലുള്ള വിറ്റാമിനുകള്‍ വ്യത്യസ്തമായ ഭക്ഷണങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്.

വിറ്റാമിന്‍ ബി ലഭിക്കുന്ന ഭക്ഷണങ്ങളും അവയുടെ ന്യൂനത ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്നും രോഗലക്ഷണങ്ങളിലൂടെ അറിയാന്‍ സാധിക്കും. വിറ്റാമിന്‍ ബിയുടെ ന്യൂനത ശരീരത്തില്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

വിറ്റാമിന്‍ ബി12 മാംസങ്ങളില്‍ നിന്നും പാലുല്‍പനങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിറ്റാമിന്‍ ബി 7 നും വിറ്റാമിന്‍ ബി 9 നും ലഭിക്കുന്നു.

വിറ്റാമിന്‍ ബി കുറയുന്നതിനാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ പരിശോധിക്കാം.

വിറ്റാമിന്‍ ബി1, ബി2

വിറ്റാമിന്‍ ബി1 തയാമിന്‍ എന്നും വിറ്റാമിന്‍ ബി2 റൈബോഫ്ളാവിന്‍ എന്നുമാണ് അറിയപ്പെടുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് ഈ രണ്ട് വിറ്റാമിനുകളും അത്യാവശ്യമാണ്. പച്ചിലക്കറികള്‍, പാല്‍, മുട്ട , ധാന്യങ്ങള്‍ എന്നിവ വിറ്റാമിന്‍ ബി1,ബി2 വാല്‍ സമ്പന്നമാണ്.

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 ന്റെ കുറവ് അനീമിയയ്‌ക്ക് കാരണമാകുന്നു. ദീര്‍ഘകാലം കുറഞ്ഞു നില്‍ക്കുന്ന ബി 12 ന്റെ അളവ് വിഷാദരോഗം, മറവി രോഗം പാരണോയ എന്നിവയ്‌ക്കും കാരണമാകുന്നു. ക്ഷീണം, തളര്‍ച്ച, കൈകാലുകളില്‍ തരിപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ പാല്‍, മുട്ട, മത്സ്യം, ചീസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വിറ്റാമിന്‍ ബി9

വിറ്റാമിന്‍ ബി9 ഫോളിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഇതിന്റെ കുറവ് ശരീരത്തില്‍ വിളര്‍ച്ചയ്‌ക്കും അതിസാരത്തിനും കാരണമാകുന്നു. ഈ വൈറ്റമിന്‍ ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമാണ്.അമ്മയ്‌ക്കുണ്ടാകുന്ന വിറ്റാമിന്‍ ബി9 ന്റെ കുറവ് ഗര്‍ഭസ്ഥശിശുവിന് ജനിതക വൈകല്യമുണ്ടാകാന്‍ കാരണമാകുന്നു.

സിട്രസ് ഫ്രൂട്ട്‌സ്, ബീറ്റ്‌റൂട്ട്, മത്സ്യം, മുഴു ധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ വിറ്റാമിന്‍ ബി9 നാല്‍ സമ്പന്നമാണ്.

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി3 യെ നിയാസിന്‍ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണം ഊര്‍ജമാക്കി മാറ്റാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ ബി 3 ഉപകരിക്കുന്നു. ഇതിന്റെ കുറവ് മനംപിരട്ടലിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവെയ്‌ക്കുന്നു.

കോഴിഇറച്ചി, മത്സ്യം, കപ്പലണ്ടി, മുഴു ധാന്യങ്ങളായ ഗോതമ്പ്, ബാര്‍ലി എന്നിവയില്‍ നിന്നും ആവശ്യാനുസരണമുള്ള വിറ്റാമിന്‍ ബി 3 ലഭ്യമാകും.

വിറ്റാമിന്‍ ബി6

വിറ്റാമിന്‍ ബി6 ന്റെ ന്യൂനത തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. തൊലിപ്പുറത്ത്് ചൊറിച്ചില്‍, വിണ്ടുകീറല്‍ എന്നിവയ്‌ക്കും കാരണമാകുന്നു. മാത്രമല്ല വിളര്‍ച്ച, വിഭ്രമം, വിഷാദ രോഗം എന്നിവയ്‌ക്കും വഴിവെയ്‌ക്കുന്നു.

ട്യൂണ സാല്‍മണ്‍ എന്നീ മത്സ്യങ്ങളിലും ധാന്യങ്ങളിലും, ചീര, തണ്ണിമത്തന്‍ തുടങ്ങിയവയിലും ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളുടെ കുറവ് അത് ഏതായാലും ശരീരത്തിന്റെ സന്തുലിതാവസ്ഥയ്‌ക്ക് മാറ്റമുണ്ടാക്കുക തന്നെ ചെയ്യും. അതിനാല്‍ സമീകൃത ആഹാരത്തിലൂടെ എല്ലാ വിറ്റാമിനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തന്നെ വേണം.

Share473TweetSendShare

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies