ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങൾ നൽകാമെന്ന് ഇസ്രായേൽ.50 ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്‌ക്ക് നൽകുമെന്നാണ് റിപ്പോർട്ട്.
50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
നിരീക്ഷിക്കാനും,അതേ സമയം തകർക്കാൻ ശേഷിയുള്ളവയാണിത്.470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകൾക്ക് കഴിയും.
ഇസ്രായേലിനെ കൂടാതെ തുർക്കി,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹെറോൺ ഉപയോഗിക്കുന്നുണ്ട്.ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.
സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാൻ ഹെറോണിന് കഴിയും.