ന്യൂഡൽഹി ; പാകിസ്ഥാനിലെ അബട്ടാബാദില്‍ കടന്നുചെന്ന് അല്‍ ഖായിദാ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ യുഎസിനു കഴിയുമെങ്കില്‍ വീണ്ടുമൊരു അബട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
‘ ഇന്നത്തെ സ്ഥിതി വച്ച് ഇന്ത്യയ്‌ക്ക് എന്തും ചെയ്യാനാകും.രാജ്യം ഞങ്ങൾക്കൊപ്പമാണ് ‘ അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസദിനെതിരെ അത്തരത്തിൽ നടപടിയെടുക്കാൻ മടിക്കില്ലെന്ന പരോക്ഷ മുന്നറിയിപ്പാണ് ജയ്റ്റ്ലി നൽകിയതെന്നാണ് വിലയിരുത്തൽ.