പിലാത്തറ: കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ വാഹനം സിപിഎം തടഞ്ഞതായി പരാതി. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചു വിട്ടു.
കള്ളവോട്ട് നടന്നതിനെത്തുടർന്നാണ് പിലാത്തറ അടക്കം ഏഴ് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്.ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.