ന്യൂഡൽഹി: ഇന്ത്യ വീണ്ടും വിജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം ഒപ്പം എല്ലാവരുടെയും വിശ്വാസം കൂടിയാകുമ്പോൾ ഇന്ത്യ വിജയിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഒരുമിച്ച് വളരാം, ഒരുമിച്ച് വികസിക്കാം ഒപ്പം നമുക്ക് ഒരുമിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഒരു കോൺഗ്രസ് ഇതര സർക്കാർ രാജ്യത്ത് ഭരണം നിലനിർത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ബിജെപി പ്രവർത്തകരും നേതാക്കളും. 350 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപിയ്ക്ക് മാത്രം 300 സീറ്റ് കടന്നു.