കനലും , തരിയുമൊന്നും ഇനി കാണില്ല ; സിപിഎമ്മിന് ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യത

Published by
Janam Web Desk

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം സംഭവിച്ച സിപിഎമ്മിന് ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യത . ബംഗാളിലും , ത്രിപുരയിലും മൂന്നാം സ്ഥാനത്താണ് പാർട്ടി . ഏക കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലാകട്ടെ ആകെയുള്ള കനൽ നഷ്ടമാകാതിരിക്കാൻ ആലപ്പുഴ മാത്രം കിട്ടി .

എന്നാൽ ദേശീയ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പോടെ നഷ്ടമാവുകയാണ് . കേരളത്തിൽ നിന്നുള്ള ഒരു സീറ്റും ,തമിഴ്നാട്ടിൽ നിന്നുള്ള 4 സീറ്റും അടക്കം ലോക്സഭയിൽ ആകെയുള്ളത് അഞ്ചു എം പി മാർ മാത്രം .

പശ്ചിമ ബംഗാളിൽ സിപിഎമ്മിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം . ഏഴു ശതമാനം വോട്ടാണ് അവിടെ ലഭിച്ചത് . ബംഗാളിൽ സിപിഎമ്മിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ് ടി എം സി . ബംഗാളിന്റെ തെരുവുകളിൽ സിപിഎം പ്രവർത്തകരെ ടി എം സിക്കാർ ഓടിച്ചിട്ട് തല്ലുന്നതും ,രക്ഷയ്‌ക്കായി ബിജെപി ഓഫീസുകളിൽ അഭയം പ്രാപിക്കുന്നതും പതിവാണ് . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോലും അനുവദിക്കാതെയാണ് ടിഎം സിക്കാർ സിപിഎമ്മുകാരെ റോഡിലിട്ട് തല്ലിയത്.ത്രിപുരയിലാകട്ടെ സിപിഎം 17 ശതമാനത്തിലേക്കാണ് മാറിയത് .

മൂന്ന് നിബന്ധനകളാണ് ഇന്ത്യയിൽ ഒരു പാർട്ടിയ്‌ക്ക് ദേശീയ പാർട്ടി സ്ഥാനം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വയ്‌ക്കുന്നത് . 1 . മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി പതിനൊന്ന് ഫെഅഎം പി മാർ 2 . നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടും , നാലു എം പി മാരും , 3 . നാലു സംസ്ഥാനങ്ങളിൽ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാർട്ടി പദവി

കഴിഞ്ഞ തവണ രണ്ട് സ്വതന്ത്ര എം പി മാരെ കൂടി ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് സിപിഎം ദേശീയ പാർട്ടി പദവിയ്‌ക്ക് അപേക്ഷ നൽകിയത് . മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കൂടി കണ്ടാണ് ദേശീയ പാർട്ടികളുടെ പട്ടികയിൽ സിപിഎമ്മിനെ ഉൾപ്പെടുത്തിയിരുന്നത് . എന്നാൽ ഇനി പാർട്ടിയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് നൽകുമോയെന്ന് വ്യക്തമല്ല .

Share
Leave a Comment